ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി യു എ ഇയിലെ 1,138 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡൻ്റ് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഇന്ന് വ്യാഴാഴ്ച ഉത്തരവിട്ടു. തടവുകാർ അടയ്ക്കാനുള്ള പിഴയും അടച്ചുതീർക്കും.
മോചിതരായ തടവുകാർക്ക് അവരുടെ ഭാവിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനും അവർക്ക് വിജയകരവും തൊഴിൽപരവുമായ ജീവിതം നയിക്കുന്നതിനുമുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.