പതിവായി കേൾക്കുന്ന ഇലക്ട്രോണിക് തട്ടിപ്പുകൾക്കെതിരെ റാസൽഖൈമയിൽ വ്യാപക ബോധവൽക്കരണ പരിപാടികളുമായി ആഭ്യന്തര മന്ത്രാലയം. റാക് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവുമായി ചേർന്ന് മീഡി ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ്. ‘ഇലക്ട്രോണിക് ഫ്രോഡ് ‘ എന്ന ശീർഷകത്തിൽ ബോധവൽക്കരണ പ്രചാരണം ആരംഭിച്ചത്.
സാമ്പത്തികനേട്ടങ്ങൾക്കായി ശ്രമിക്കുന്ന വ്യക്തികളുടെയും സംഘങ്ങളുടെയും വിഞ്ചനാപരമായ പ്രവർത്തനങ്ങൾ തടയുകയാണ് കാമ്പയിനിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കാനും ഫോൺ വഴി പ്രധാന വിവരങ്ങൾ കൈമാറുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. വിശ്വാസ്യതയുള്ള വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കണമെന്നും വെബ് സാറ്റുകളുടെ ആധികാരികത പരിശോധിക്കണമെന്നതിന് മടി കാണിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.
വ്യാജ വിലാസങ്ങളിലൂടെയും ഫോൺ വിളികളിലൂടെയും മറ്റും ഇലക്ട്രോണിക് തട്ടിപ്പിനിറങ്ങുന്നവർ നേരിടേണ്ടിവരുന്ന പ്രത്യയാഘാതങ്ങൾ വലുതായിരിക്കുമെന്നും അധികൃതർ ഓർമിപ്പിക്കുന്നു. ഒരു വർഷം തടവും രണ്ടര ലക്ഷം ദിർഹം മുതൽ 10 ലക്ഷം വരെ പിഴയും ഉൾപ്പെടുന്നതാണ് ഇ-തട്ടിപ്പുകാർക്കുള്ള ശിക്ഷ നടപടികൾ.