Search
Close this search box.

പുതിയ 2 വാർത്താവിനിമയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി അബുദാബി

Abu Dhabi to launch 2 new communication satellites

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ യാഗ് സാറ്റലൈറ്റ് കമ്മ്യുണിക്കേഷൻസ് കമ്പനിയായ പി.ജെ.എസ്.സി, (യഹ്സാത്) പശ്ചിമേഷ്യ, ആഫ്രിക്ക, യൂറോപ്, ഏഷ്യ എന്നവിടങ്ങളിലുടനീളം സർക്കാർതല വാർത്താവിനിമയ ബന്ധങ്ങൾ ഉറപ്പാക്കുന്നതിനാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്

ആദ്യ ഉപഗ്രഹം 2027 ലും രണ്ടാമത്തേത് 2028 ലും വിക്ഷേപിക്കും, അൽ യാഹ് 4 ആണ് 2027ൽ വിക്ഷേപിക്കുക. അൽ യാഹ് 5 2028ലും. 2011ൽ ഭ്രമണപഥത്തിലെത്തിച്ച അൽ യാഹ് 1, 2012ൽ വിക്ഷേപിച്ച അൽ യഹ് 2 എന്നിവക്ക് പകരമാണ് പുതുതായി ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതെന്ന് യഹ്സാത് ഗ്രുപ് സി.ഇ.ഓ. അലി അൽ ഹാഷിമി പറഞ്ഞു. ബഹിരാകാശ കേന്ദ്രവുവുമായി വാർത്താവിനിമയ ശേഷി ശക്തിപ്പെടിത്തുന്നതിനുള്ള ലക്ഷ്യങ്ങൾക്ക് കരുത്ത് പകരുന്നതാവും പുതിയ രണ്ടു ഉപഗ്രഹങ്ങളെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ കമ്പനിയായ എയർബസ് ആണ് അൽ യാഹ് 4,5 ഉപഗ്രഹങ്ങളുടെ രൂപകൽപ്പനയും നിർമാണവും നിർവഹിക്കുക. 390 കോടി ദിർഹമാണ് ഇരു ഉപഗ്രഹങ്ങളുടെയും ആകെ ചിലവ് കണക്കാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!