വർഷങ്ങളായി തുടരുന്ന പുരാവസ്തു പര്യവേക്ഷണത്തിലൂടെ കണ്ടെത്തിയ അവശിഷ്ട്ടങ്ങൾ ആറാം നൂറ്റാണ്ടിലെ പ്രസിദ്ധ നഗരമായ ‘തുവാമിന്റെ’ ഭാഗമാണെന്നാണ് വിദഗ്ധർ അനുമാനിക്കുന്നത്. ഒരു കാലത്തു മുത്ത് വ്യാപാരത്തിൽ പ്രസിദ്ധിയാർജിച്ച ഈ നഗരം, മേഖലയുടെ തലസ്ഥാനമായിരുന്നു. പുരാതന അറബ് എഴുത്തുകളിൽ പരാമർ ശിക്കപ്പെട്ടിട്ടുള്ള ഈ നഗരം ആറാം നൂറ്റാണ്ടോടെ പ്ലേഗും മാറ്റ് പ്രാദേശിക സംഘർഷങ്ങളും കാരണം നശിച്ചതായാണ് വിലയിരുത്തപ്പെടുന്നത്,
ഉമ്മുൽ ഖുവൈൻ അൽ സിന്നിയ്യ ദ്വീപിലെ ഗവേഷണത്തിലാണ് സുപ്രധാനമായ കണ്ടെത്തലുകളുണ്ടായത്.
പുരാവസ്തു വകുപ്പാണ് ഇവിടെ ഗവേഷണം നടത്തിവരുന്നത്. വിവിധ പ്രാദേശിക അന്താരാഷ്ട്ര പങ്കാളികളും പദ്ധതിയിൽ ഭാഗഭാക്കാകുന്നുണ്ട്. അൽ സിന്നിയ്യ ദ്വീപിലെ കുടിയേറ്റം നാലാം നൂറ്റാണ്ടിലാണ് ആരംഭിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ചെയമാൻ ഷെയ്ഖ് മാജിദ് ബിൻ സഊദ് അൽ മുഅല്ലയുടെ നിർദേശമനുസരിച്ചാണ് ഉമ്മുൽഖുവൈൻ ടൂറിസം, പുരാവസ്തു വകുപ്പാണ് ഇവിടെ ഗവേഷണം നടത്തി വരുന്നത്.