പെരുന്നാൾ ദിനത്തിൽ വനിത തടവുകാരുടെ കുട്ടികൾക്ക് പുതു വസ്ത്രങ്ങൾ വിതരണം ചെയ്ത് ദുബായ് പൊലീസ്. ‘നിങ്ങൾ എന്നെ സന്തോഷിപ്പിച്ചു’ എന്ന സംരംഭത്തിൻ്റെ ഭാഗമായി ദുബായ് പൊലീസിലെ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ വകുപ്പ് ജയിൽ വകുപ്പുമായി കൈകോർത്താണ് വസ്ത്രങ്ങൾ വിതരണം ചെയ്‌തത്.
ആഘോഷ വേളകളിൽ വനിത തടവുകാർക്ക് സന്തോഷവും സമാധാനവും നൽകാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി തുടർച്ചയായി നാലാം വർഷത്തിലേക്ക് കടക്കുകയാണ്.
#News | Dubai Police Brings Eid Cheer to Children of Female Inmates
Details:https://t.co/nt3v9Rln4t#YourSecurityOurHappiness#SmartSecureTogether pic.twitter.com/Ce6qLcGAvP
— Dubai Policeشرطة دبي (@DubaiPoliceHQ) June 16, 2024