ഈജിപ്ഷ്യൻ വിമാനക്കമ്പനിയായ സ്കൈ വിഷനിൽ എയർബസ് 320-A ഇനത്തിൽപെട്ട വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ഹസൻ യൂസഫ് അദാസ് ആൺ മരിച്ചത്. കെയ്റോയിൽ നിന്ന് തായിഫിലേക്കുള്ള യാത്രക്കിടെ വിമാനത്തിന്റെ പൈലറ്റ് മരിച്ചതിനെ തുടർന്ന് കോ – പൈലറ്റ് വിമാനം ജിദ്ദയിൽ അടിയന്തിരമായി ഇറക്കി.
കെയ്റോയിൽ നിന്ന് തായിഫിലേക്കുള്ള നെസ്മ എയർലൈൻസിന്റെ എൻ.ഇ. 130 ഫ്ളൈറ്റിൽ താൽക്കാലിക പൈലറ്റായി ജോലിചെയ്തു വരുന്നതിനിടയിലാണ് പൈലറ്റ് കുഴഞ്ഞു വീണ് മരിച്ചത്.