ദുബായ് മാളിൽ സാലിക് കമ്പനിയുമായി സഹകരിച്ച് ജൂലൈ 1 മുതൽ പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
പാർക്കിംഗ് ലഭ്യത മെച്ചപ്പെടുത്താനും എല്ലാ അതിഥികൾക്കും കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമായ സന്ദർശനം ഉറപ്പാക്കാനുമാണ് ഈ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
4 മണിക്കൂർ നിശ്ചിത കോംപ്ലിമെൻ്ററി സമയത്തിന് ശേഷമായിരിക്കും പാർക്കിംഗിന് പണം നൽകേണ്ടി വരിക.
4 – 5 മണിക്കൂറിന് 20 ദിർഹവും, 5 – 6 മണിക്കൂറിന് 60 ദിർഹവും, 6 – 7 മണിക്കൂറിന് 80 ദിർഹവും, 7 – 8 മണിക്കൂറിന് 100 ദിർഹവും, 8,12,24 മണിക്കൂറുകൾക്ക് യഥാക്രമം 200,500,1000 ദിർഹം എന്നിങ്ങനെയാണ് പാർക്കിംഗ് നിരക്കുകൾ.