അബുദാബിയിൽ ഡിഗ്രി വിദ്യാർഥിയായ കണ്ണൂർ സ്വദേശി ഗോവണിയിൽനിന്ന് വീണ് മരിച്ചു.
അബുദാബി കണ്ണൂർ മാടായി പുതിയങ്ങാടി സ്വദേശിയും അബുദാബിയിൽ ഡിഗ്രി വിദ്യാർഥിയുമായ അമൻ റാസിഖ് (23) ആണ് ഗോവണിയിൽ നിന്ന് തെന്നി വീണ് മരണമടഞ്ഞത്.
അബുദാബി യൂണിവേഴ്സിറ്റിയിൽ റിസർച്ചറായ ഡോ. മുഹമ്മദ് റാസിഖിന്റെയും കെ.സി.ഫാത്തിബിയുടെയും മകനാണ്. സഹോദരങ്ങൾ: റോഷൻ, റൈഹാൻ.