അൽ ഐനിൽ പാർക്കിംഗ് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് കസ്റ്റഡിയിൽ എടുക്കുന്ന നടപടികൾ ആരംഭിച്ചു

In Al Ain, vehicles violating parking rules have been impounded using cranes

അൽ ഐനിൽ ഇന്ന് ജൂൺ 19 മുതൽ പാർക്കിംഗ് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് കസ്റ്റഡിയിൽ എടുക്കുന്ന നടപടികൾ ആരംഭിച്ചതായി അബുദാബി ഗതാഗത വകുപ്പ് അറിയിച്ചു.

അലൈൻ മേഖലയിൽ പാർക്കിംഗ് നിയമങ്ങൾ കൂടുതൽ കർശനമാക്കിയതിന്റെ ഭാഗമാണ് പുതിയ ഈ നടപടി. നമ്പർപ്ലേറ്റ് ഇല്ലാതെ പാർക്കിങ് ഇടങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ക്രെയിൻ ഉപയോഗിച്ച് കസ്റ്റഡിയിൽ എടുക്കുകയും അൽ ഐൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ യാഡിലേക്ക് മാറ്റുകയും ചെയ്യും.

ഇത്തരം വാഹനങ്ങൾ വിട്ടുകിട്ടാൻ കനത്ത പിഴ നൽകേണ്ടിവരും. നിശ്ചയിച്ച സ്ഥലത്തു നേരായ രീതിയിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക. സ്ഥാപനങ്ങളും കമ്പനികളും പാർക്കിങ് നിയമങ്ങൾ എല്ലാ സമയത്തും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

നിരോധിത സ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലും വാഹനം നിർത്തിയിടരുത്. പാർക്കിങ് നിയമങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധ്യപ്പെടുത്താൻ വർക്ക്ഷോപ്പുകളും നടത്തുമെന്ന് അബുദാബി മൊബിലിറ്റി പ്രതിനിധീകരിക്കുന്ന ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!