അടുത്ത ഹജ് സീസണിലേക്കുള്ള രജിസ്ട്രേഷൻ സെപ്തംബർ ആദ്യം മുതൽ ആരംഭിക്കുമെന്ന് ഔഖാഫ്

ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്‌സ് ആൻഡ് സകാത് (ഔഖാഫ്) ബുധനാഴ്ചയാണ് (ജൂൺ 19) അടുത്ത ഹജ് സീസണിലേക്കുള്ള രജിസ്ട്രേഷൻ സെപ്തംബർ ആദ്യം മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.

തീർഥാടനത്തിനുള്ള അപേക്ഷകൾ അതോറിറ്റിയുടെ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും വെബ്സൈറ്റ് വഴിയും നൽകിയാൽ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കും.ഈ വർഷം ഏകദേശം 1.8 ദശലക്ഷം തീർത്ഥാടകർ ഹജ്ജ് നിർവ്വഹിച്ചു. 1.6 ദശലക്ഷം പേർ സൗദിക്ക് പുറത്ത് നിന്ന് വന്നവരാണ്.

പ്രവാസികൾ സ്വന്തം രാജ്യങ്ങളുടെ ക്വാട്ട പ്രയോജനപ്പെടുത്തുകയും അവരുടെ നടപടിക്രമങ്ങൾ പാലിക്കുകയും വേണം. ലൈസൻസുള്ള ടൂർ ഓപ്പറേറ്റർമാർ വഴി തീർത്ഥാടനത്തിന് പോകുന്നവർ, ഓപ്പറേറ്റർമാരുടെ ലിസ്റ്റ് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻ്റിൻ്റെ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും അത് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും അതോറിറ്റി ഓർമ്മപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!