ദുബൈ : ജൂൺ 15 മുതൽ 18 വരെയുള്ള ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ ദുബായിൽ പൊതു ഗതാഗതം ഉരുപയോഗിച്ചവരുടെ എണ്ണം 67 ലക്ഷം. മെട്രോ, ടാക്സി, ട്രാം, ബസ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ ആകെ എണ്ണമാണിത്.
കഴിഞ്ഞ വർഷത്തെ ബലി പെരുന്നാൾ അവധിയുടെ കണക്കനുസരിച്ചു ആളുകളുടെ എണ്ണത്തിൽ 3 ലക്ഷം വർധനവുണ്ടായി എന്നാണ് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ ഉപയോഗിച്ച് യാത്ര ചെയ്തവർ മാത്രം ഇത്തവണ 25ലക്ഷം വരും. ട്രാം യാത്രക്കാർ 1.01 ലക്ഷവും പൊതു ബസ് യാത്രക്കാരുടെ എണ്ണം 14 ലക്ഷവുമാണ്.
അതേസമയം, സമുദ്ര ഗതാഗതം ഉപയോഗിച്ചവരുമേറെയാണ്. 2.8 ലക്ഷം പേരാണ് അബ്രകളും മറ്റും അടക്കമുള്ള സമുദ്ര ഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്. അതോടൊപ്പം ടാക്സികളും സുപ്രധാനമായ പങ്കുവഹിക്കുകയുണ്ടായി. 20 ലക്ഷം പേരാണ് ടാക്സി ഉപയോഗിച്ചത്.






