ദുബായിൽ ‘ഹെറിറ്റേജ് പോലീസ്’ നിലവിൽ വരുന്നു.

ദുബൈയുടെ ചരിത്രം പരിചയപ്പെടുത്തുന്നതിനും സാസ്കാരിക മൂല്യങ്ങൾ പ്രത്സാഹിപ്പിക്കുന്നതിനുമുള്ള സംരംഭങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സന്ദർശകർക്ക് നല്ല അനുഭവങ്ങൾ നൽകുന്നതിനുമുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുകയുമാണ് ലക്‌ഷ്യം.

‘ഹെറിറ്റജ് പോലീസ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിൽ സഹകരിക്കുന്നതിനു ദുബായ് പോലീസും സാസ്കാരിക വകുപ്പായ ദുബായ് കൾച്ചറും ധാരണാപത്രത്തിൽ ഒപ്പു വച്ചു. പരസ്പര ആശയവിനിമയം വർധിപ്പിക്കുന്നതിനും സാമൂഹിക ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള ഇരു വകുപ്പുകളുടെയും പ്രതിബദ്ധതയാണ് ധാരണാപത്രം അടയാളപ്പെടുത്തുന്നതെന്ന് അധികൃതർ പറഞ്ഞു.

അൽഷിന്ദഗ പൈതൃക പ്രദേശം, ഹത്ത ഹെറിറ്റേജ് വില്ലജ് തുടങ്ങിയ ദുബായിലെ പ്രധാന സ്ഥലങ്ങളിലാണ് ഹെറിറ്റജ് പോലീസിനെ വിന്യസിക്കുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!