വംശനാശം സംഭവിക്കുന്നു എന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ അബുദാബി പരിസ്ഥിതി ഏജൻസിയുടെ നേതൃത്ത്വത്തിലാണ് 38 പെരിഗ്രൻ , 25 സാക്കിർ എന്നീ ഇനങ്ങൾ ഉൾപ്പടെ 63 ഫാൽക്കണുകളെ തുറന്നു വിട്ടത്. ഇത്തരം പക്ഷികളെ സംരക്ഷിക്കാൻ രൂപം നൽകിയ ഷെയ്ഖ് സായിദ് ഫാൽക്കൺ റിലീസ് പദ്ധതിയുടെ മുപ്പതാം എഡിഷന്റെ ഭാഗമായി കസാക്കിസ്ഥാൻ, റഷ്യ, ചൈന, മംഗോളിയ വനങ്ങലിലേക്കാണ് ഇവയെ മോചിപ്പിച്ചത്.
തുറന്നുവിട്ട പക്ഷികളുടെ ശരീരത്തിൽ പ്രത്യേക തിരിച്ചറിയൽ മോതിരവും ഇലക്ട്രോണിക് ചിപ്പും ഘടിപ്പിച്ചിട്ടുണ്ട്. 11 ഫാൽക്കണുകളിൽ അതിജീവന നിരക്ക്, വ്യാപനം, പരമ്പരാഗതമായി ദേശാന്തര ഗമനം എന്നിവ നിരീക്ഷിക്കുന്നതിന് സോളാറിൽ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് ട്രാക്കിങ് സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്.
പ്രാപ്പിടിയൻ പക്ഷികളുടെ അതിജീവനത്തിനും സംരക്ഷണത്തിനുമായി മുപ്പത് വർഷം മുൻപ് രൂപം നൽകിയതാണ് ഷെയ്ഖ് സായിദ് ഫാൽക്കൺ റിലീസിംഗ് പ്രോഗ്രാം. ഇതുവരെ 2,274 ഫാൽക്കണുകളെ പദ്ധതിപ്രകാരം സ്വാതന്ത്രമാക്കിയിട്ടുണ്ട്.