പുകയില രഹിത ജോലിസ്ഥലങ്ങളിൽ പുകവലിക്കുന്നവർക്കെതിരെയുള്ള അച്ചടക്ക നടപടികൾ വ്യക്തമാക്കി യുഎഇ ആരോഗ്യ മന്ത്രാലയം

ദുബായ്: യു എ യിൽ 2024 ജൂൺ 10 ന് പുറത്തിറക്കിയ പുകയില രഹിത ജോലിസ്ഥല മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരായ അച്ചടക്ക നടപടികളെക്കുറിച്ച് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) വ്യക്തമാക്കുന്നു.

സർക്കാർ വകുപ്പുകൾക്കും സ്വകാര്യ കമ്പനികൾക്കുമുള്ള മന്ത്രാലയത്തിൻ്റെ ഗൈഡ്ബുക്ക്, മാനേജർമാർക്കും ജീവനക്കാർക്കും പുകവലി രഹിത അന്തരീക്ഷം സ്ഥാപിക്കുന്നതിനും നിയമലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിനും പുകവലി ഉപേക്ഷിക്കാൻ ജീവനക്കാരെ സഹായിക്കുന്നതിനുള്ള കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുമുള്ള നിർദ്ദേശങ്ങൾ നൽകുന്നു.

ജോലിസ്ഥലത്ത് പുകവലിക്കുന്ന ജീവനക്കാർക്കെതിരായ അച്ചടക്ക നടപടികളിൽ വാക്കാലുള്ള മുന്നറിയിപ്പുകളും രേഖാമൂലമുള്ള ശാസനകളും താൽക്കാലിക സസ്‌പെൻഷനും ഉൾപ്പെടുന്നുണ്ടെന്നാണ് കമ്പനികൾ വ്യക്തമാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!