യുഎഇയിൽ ഇന്ന് ജൂൺ 21 വെള്ളിയാഴ്ച, ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും ചിലപ്പോൾ പൊടി നിറഞ്ഞ കാലാവസ്ഥയും പ്രതീക്ഷിക്കാമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഇന്ന് ആന്തരിക പ്രദേശങ്ങളിലെ താപനില 49 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും, ഹ്യുമിഡിറ്റി 90 ശതമാനത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും NCM അറിയിച്ചു.
അബുദാബിയിലും ദുബായിലും താപനില യഥാക്രമം 46 ഡിഗ്രി സെൽഷ്യസും 49 ഡിഗ്രി സെൽഷ്യസും വരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ പൊടികാറ്റ് വീശാനും സാധ്യതയുണ്ടെന്നും NCM അറിയിച്ചു.