എമർജൻസിയല്ലാത്ത സാഹചര്യത്തിൽ 901 എന്ന നമ്പറിലേക്ക് വിളിക്കണമെന്ന് ദുബായ് പോലീസ്

Dubai Police to call 901 in non-emergency situations

ഈദ് അവധിദിനങ്ങളിൽ 999 എന്ന എമർജൻസി നമ്പറിലേക്ക് വന്നത് 71,370 ഫോൺ കോളുകൾ : എമർജൻസിയല്ലാത്ത സാഹചര്യത്തിൽ 901 എന്ന നമ്പറിലേക്ക് വിളിക്കണമെന്ന് ദുബായ് പോലീസ്

ദുബായിൽ ഈദ് അവധിദിനങ്ങളിൽ 999 എന്ന എമർജൻസി നമ്പറിലേക്ക് 71,370 ഫോൺ കോളുകൾ ലഭിച്ചതായി ദുബായ് പോലീസ് വെളിപ്പെടുത്തി. നിവാസികൾ എമർജൻസി അല്ലാത്ത കാര്യങ്ങൾക്കും ഈ നമ്പറിലേക്ക് വിളിച്ചതിനാലാണ് കോളുകളുടെ എണ്ണം ഇത്രയും വർദ്ധിച്ചതെന്ന് പോലീസ് പറഞ്ഞു.

എമർജൻസി ഇല്ലാത്ത സാഹചര്യത്തിൽ 901 എന്ന നമ്പറിൽ വിളിക്കാനും ദുബായ് പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

999 എന്ന നമ്പറിലേക്ക് 71,370 കോളുകളും 901 വഴി 6,433 കോളുകളും ഉൾപ്പെടെ 77,000-ത്തിലധികം ഫോൺ കോളുകൾ ഈദ് അൽ അദ്ഹ അവധിക്കാലത്ത് ദുബായ് പോലീസിന് ലഭിച്ചതായി ഇന്ന് ജൂൺ 21 വെള്ളിയാഴ്ച ദുബായ് പോലീസ് അറിയിച്ചു.

അവധി ദിവസങ്ങളിൽ ഇത്രയധികം ഫോൺ കോളുകൾ ലഭിക്കുന്നത് ദുബായ് പോലീസിന് പുതുമയുള്ള കാര്യമല്ല. കഴിഞ്ഞ വർഷം, 10 സെക്കൻഡിനുള്ളിൽ 2.1 ദശലക്ഷത്തിലധികം കോളുകൾക്ക് ദുബായ് പോലീസ് പ്രതികരിച്ചു. അതേസമയം, 2022-ൽ 7.4 ദശലക്ഷം കോളുകൾക്ക് പോലീസ് പ്രതികരിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!