3,60,000-ത്തിലധികം വിദ്യാർത്ഥികളുള്ള ദുബായിലെ 209 സ്‌കൂളുകൾ ഈ വർഷം നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (KHDA) പരിശോധിച്ചതിൽ 23 സ്‌കൂളുകൾ മികച്ച റേറ്റിംഗ് നേടിയതായി അതോറിറ്റി അറിയിച്ചു.
അതോറിറ്റി പുറത്തുവിട്ട ഫലങ്ങൾ അനുസരിച്ച്, ദുബായിലെ മൊത്തം 23 സ്‌കൂളുകൾ മികച്ചതെന്നും(Outstanding), 48 സ്‌കൂളുകൾ വളരെ നല്ലതെന്നും (Very Good) , 85 സ്‌കൂളുകൾ നല്ലതെന്നും (Good) , 51 സ്‌കൂളുകൾ സ്വീകാര്യം (Acceptable) എന്നിങ്ങനെ റേറ്റുചെയ്‌തപ്പോൾ, 2 സ്‌കൂളുകൾ ദുർബലമായി (Weak) റേറ്റുചെയ്‌തു. വളരെ ദുർബലമായത് (Very Weak) എന്ന റേറ്റിംഗിൽ ഒരു സ്‌കൂളുകളും ഇല്ല.