ജലവിതരണ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) എൻഖാലിയിൽ ഇപ്പോൾ ഒരു പുതിയ ജലസംഭരണി കമ്മീഷൻ ചെയ്യുകയും ദുബായിലെ ജല ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
120 മില്യൺ ഇംപീരിയൽ ഗാലൻ (MIG) സംഭരണശേഷിയുള്ള റിസർവോയറിന് 287.8 ദശലക്ഷം ദിർഹം ചെലവായിട്ടുണ്ട്. വൈദ്യുതിക്കും വെള്ളത്തിനുമായി അത്യാധുനിക സംയോജിത ഇൻഫ്രാസ്ട്രക്ചറുകൾ നൽകാനുള്ള DEWA യുടെ ശ്രമങ്ങളുടെയും ദുബായിലെ ജലസംഭരണശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിൻ്റെയും ഭാഗമാണിത്.
യുഎഇയുടെ ദേശീയ മുൻഗണനയാണ് ജലസുരക്ഷ. സാധാരണവും അടിയന്തിരവുമായ സാഹചര്യങ്ങളിൽ സുസ്ഥിരമായ ജല ലഭ്യത ഉറപ്പാക്കാനും ഭാവിയിലെ ജലസുരക്ഷാ വെല്ലുവിളികളെ ദീർഘകാലാടിസ്ഥാനത്തിൽ നേരിടാനുമാണ് ”യുഎഇ ജലസുരക്ഷാ തന്ത്രം 2036” ലക്ഷ്യമിടുന്നത്.