ദുബായിൽ ജ​ല​വി​ത​ര​ണ ശൃം​ഖ​ല​യെ ശ​ക്തി​പ്പെ​ടുത്താൻ എൻഖാലിയിൽ പുതിയ 120 മില്യൺ ഇംപീരിയൽ ഗാലൻ ജലസംഭരണിയുമായി DEWA

DEWA connects Enkhali reservoir to Dubai’s water network

ജ​ല​വി​ത​ര​ണ ശൃം​ഖ​ല​യെ കൂടുതൽ ശ​ക്തി​പ്പെ​ടുത്താൻ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) എൻഖാലിയിൽ ഇപ്പോൾ ഒരു പുതിയ ജലസംഭരണി കമ്മീഷൻ ചെയ്യുകയും ദുബായിലെ ജല ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

120 മില്യൺ ഇംപീരിയൽ ഗാലൻ (MIG) സംഭരണശേഷിയുള്ള റിസർവോയറിന് 287.8 ദശലക്ഷം ദിർഹം ചെലവായിട്ടുണ്ട്. വൈദ്യുതിക്കും വെള്ളത്തിനുമായി അത്യാധുനിക സംയോജിത ഇൻഫ്രാസ്ട്രക്ചറുകൾ നൽകാനുള്ള DEWA യുടെ ശ്രമങ്ങളുടെയും ദുബായിലെ ജലസംഭരണശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിൻ്റെയും ഭാഗമാണിത്.

യുഎഇയുടെ ദേശീയ മുൻഗണനയാണ് ജലസുരക്ഷ. സാധാരണവും അടിയന്തിരവുമായ സാഹചര്യങ്ങളിൽ സുസ്ഥിരമായ ജല ലഭ്യത ഉറപ്പാക്കാനും ഭാവിയിലെ ജലസുരക്ഷാ വെല്ലുവിളികളെ ദീർഘകാലാടിസ്ഥാനത്തിൽ നേരിടാനുമാണ് ”യുഎഇ ജലസുരക്ഷാ തന്ത്രം 2036” ലക്ഷ്യമിടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!