അമിത വേഗത്തിലുള്ള നിയമലംഘനങ്ങൾ തടയാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ് അബുദാബി പോലീസ്. ഇതനുസരിച്ച് അമിത വേഗത്തിലുള്ള നിയമലംഘനങ്ങൾക്കുള്ള പിഴകളെക്കുറിച്ച് അബുദാബി പോലീസ് വീണ്ടും ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
- മണിക്കൂറിൽ 20 കിലോമീറ്ററിൽ താഴെ വേഗതയിൽ വാഹനമോടിച്ചാൽ 300 ദിർഹമാണ് പിഴ.
- മണിക്കൂറിൽ 20 കിലോമീറ്റർ മുതൽ 30 വരെയുള്ള അമിതവേഗതയ്ക്ക് 600 ദിർഹമാണ് പിഴ.
- മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 വരെയുള്ള അമിതവേഗതയ്ക്ക് 700 ദിർഹമാണ് പിഴ.
- മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 വരെയുള്ള അമിതവേഗതയ്ക്ക് 1000 ദിർഹമാണ് പിഴ.
- മണിക്കൂറിൽ 50 കിലോമീറ്റർ മുതൽ 60 വരെയുള്ള അമിതവേഗതയ്ക്ക് 1,500 ദിർഹം പിഴയും 6 ട്രാഫിക് പോയിൻ്റുകളുംലഭിക്കും.
- മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ അമിതവേഗതയ്ക്ക് 2,000 ദിർഹം പിഴയും 12 ട്രാഫിക് പോയിൻ്റുകളുംലഭിക്കും.
- മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ അമിതവേഗതയ്ക്ക് 3,000 ദിർഹം പിഴയും 23 ട്രാഫിക് പോയിൻ്റുകളുംലഭിക്കും.
കുറഞ്ഞ വേഗപരിധിയിൽ താഴെ പോയാൽ 400 ദിർഹം പിഴയും ലഭിക്കും. മെയ് 1 മുതൽ, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ ഏറ്റവും കുറഞ്ഞ വേഗത പരിധികൾ സജീവമായി നിരീക്ഷിക്കുന്നുണ്ട്. നിയുക്ത പാതകളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ 400 ദിർഹം പിഴ ഈടാക്കും.