കുവൈത്ത് സിറ്റി മംഗഫിൽ എൻബിടിസിയുടെ തൊഴിലാളി താമസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കാണാനായി ബന്ധുക്കൾ നാളെ കുവൈത്തിൽ എത്തും.
ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച 10 പേരുടെ ബന്ധുക്കളെയാണ് ആദ്യഘട്ടത്തിൽ കമ്പനി കുവൈത്തിൽ എത്തിക്കുന്നത്.
ഇവർക്കുള്ള സന്ദർശക വിസ, കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, താമസ, ഭക്ഷണ സൗകര്യം, യാത്ര ചെയ്യാനുള്ള വാഹനം എന്നിവയും കമ്പനി ഒരുക്കിയിട്ടുണ്ടെന്ന് എൻബിടിസി അറിയിച്ചു.