Search
Close this search box.

പ്രൊമോഷൻസിനും പരസ്യങ്ങൾക്കുമായി ലൈസൻസ് ഇല്ലാത്ത ഇൻഫ്ലൂവൻസേഴ്സിനെ ഉപയോഗിച്ചാൽ 10000 ദിര്‍ഹം വരെ പിഴ

Fine up to Dh10,000 for using unlicensed influencers for promotions and advertising

യുഎഇയിൽ പ്രൊമോഷൻസിനും പരസ്യങ്ങൾക്കുമായി ലൈസൻസ് ഇല്ലാത്ത ഇൻഫ്ലൂവൻസേഴ്സിനെ തിരഞ്ഞെടുത്താൽ കമ്പനികൾക്ക് 3000 മുതൽ 10000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് മുന്നറിയിപ്പ് നൽകി. ജൂലൈ 1 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരിക.

സാമ്പത്തിക വകുപ്പിൻ്റെ ലൈസൻസ് ഇല്ലാതെ ഇൻഫ്ലൂവൻസേഴ്സിനെ വെച്ച് പരസ്യം ചെയ്യാൻ പാടില്ലെന്നാണ് സാമ്പത്തിക വകുപ്പ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സാമ്പത്തിക വികസന വകുപ്പ് വിവരം പങ്കുവെച്ചത്. പിഴയ്ക്ക് പുറമെ സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വകുപ്പ് അറിയിച്ചു.

വെബ്‌സൈറ്റുകളിലെ പരസ്യ സേവനങ്ങള്‍ക്കായി ബിസിനസിലേര്‍പ്പെടാന്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലൂവൻസര്‍മാര്‍ സാമ്പത്തിക വികസന വകുപ്പിൽ നിന്ന് ലൈസന്‍സ് നേടേണ്ടതുണ്ട്.
പരസ്യങ്ങള്‍ നല്‍കുന്നതിന് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ 1250 ദിര്‍ഹത്തിന്റെ ലൈസന്‍സും സ്ഥാപനങ്ങള്‍ 5000 ദിര്‍ഹത്തിന്റെ ലൈസന്‍സുമാണ് താം പ്ലാറ്റ്‌ഫോമിലൂടെ നേടേണ്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!