Search
Close this search box.

ഷാർജയിൽ സ്പെയർ പാർട്സ് ഗോഡൗണുകളിലുണ്ടായ ഉണ്ടായ തീ പിടിത്തം നിയന്ത്രണവിധേയമാക്കി

Fire at spare parts warehouses in Sharjah Industrial Area brought under control

ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 5 ൽ ഇന്നലെ ജൂൺ 22 ന് വൈകീട്ട് സ്പെയർ പാർട്സ് ഗോഡൗണുകളിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേൽക്കാതെ തന്നെ തീ വിജയകരമായി നിയന്ത്രിക്കാൻ സാധിച്ചെന്നും ഷാർജയിലെ സിവിൽ ഡിഫൻസ് ടീമുകൾ അറിയിച്ചു.

ഇന്നലെ വൈകിട്ട് 6.20 ഓടെയാണ് ഷാർജ പോലീസ് ജനറൽ കമാൻഡിൻ്റെ ഓപ്പറേഷൻ റൂമിലേക്ക് തീപിടിത്തത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചത്.

സംഭവസ്ഥലത്ത് എത്തിയപ്പോൾ, സിവിൽ ഡിഫൻസ് മൂന്ന് സ്‌പെയർ പാർട്‌സ് ഗോഡൗണുകളിലേക്ക് തീ പടർന്നതായി കണ്ടെത്തി. സിവിൽ ഡിഫൻസ് ടീമുകൾ ഉടൻ തീ നിയന്ത്രണവിധേയമാക്കുകയും സ്ഥലത്തെ ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!