കൊച്ചിയിൽ കല്ലട ബസ് ബൈക്ക് യാത്രികന്റെ മുകളിലോട്ട് വീണ് അപകടം : ബൈക്ക് യാത്രികൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Kallada bus falls on biker in Kochi Accident- Biker dies, many injured

കൊച്ചി മാടവനയിൽ ദേശീയപാതയിൽ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ് അപകടത്തിൽപെട്ട് ബൈക്ക് യാത്രികനായ ഒരാൾ മരിച്ചു. മാടവന സിഗ്നനലിൽ എത്തിയപ്പോൾ പെട്ടെന്ന്  ബസ് ബ്രേക്കിട്ടതോടെ അടുത്തുള്ള പോസ്റ്റിൽ ഇടിച്ച് തെന്നി മറിയുകയായിരുന്നു.

സിഗ്നലിൽ ബൈക്കിൽ കാത്തുനിന്നിരുന്ന ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യന്‍റെ മുകളിലേക്ക് നിയന്ത്രണം വിട്ട ബസ് വന്നുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ജിജോ മരിച്ചിരുന്നു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം.

പൊലീസ് ഫയർ ഫോഴ്സും എത്തിയാണ് ബസിനിടയിൽ കുടുങ്ങിക്കിടന്ന ജിജോ സെബാസ്റ്റ്യനെ പുറത്തെടുത്തത്.  സംഭവത്തിൽ ബസിലുണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!