താപനില 50 ഡിഗ്രി കടക്കുമ്പോഴും രാജ്യത്തു ചിലയിടങ്ങളിൽ ആശ്വാസമഴ. അലൈനിലെ ഖതം അൽശിർക്ക്, ഷാർജയിലെ അൽ ദൈദ്, ന്യൂ ഖോർഫക്കാൻ റോഡ് എന്നിവിടങ്ങളിലാണ് ഇന്നലെ ഞായറാഴ്ച ഭേദപ്പെട്ട മഴ കിട്ടിയത്.
ഖതം അൽശിർക്കിൽ മഴയോടൊപ്പം ആലിപ്പഴ വർഷവുമുണ്ടായിരുന്നുവെന്ന് യുഎഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യയിലെ മൺസൂൺ സീസണിന്റെ പ്രതിഫലനം എന്ന നിലയിലാണ് ഇത്തരം മഴ ലഭിക്കുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ കാലാവസ്ഥ നിരീക്ഷ കേന്ദ്രം 49 ഡിഗ്രിക്ക് മുകളിൽ താപനിലയും 90 ശതമാനത്തിനു മുകളിൽ ഹ്യുമിഡിറ്റിയും പ്രവചിച്ചിരുന്നു.
ജൂലൈ പകുതിയോടെ തുടങ്ങി ആഗസ്റ്റ് അവസാനം വരെയാണ് ഏറ്റവും ശക്തമായ ചൂട് അനുഭവപ്പെടാറുള്ളത്.