Search
Close this search box.

മികച്ച ജീവനക്കാർക്ക് ബാഡ്ജുകളും ആദരവും നൽകി ദുബായ് GDRFA

Gdrfadubai held an honoring ceremony, where they awarded employees

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പരിപാടിയിൽ എക്സ്പോ ബാഡ്ജും ഹാപ്പിനെസ്സ് ബാഡ്ജും ഉൾപ്പടെയുള്ള ബഹുമതികളാണ് മികച്ച ജീവനക്കാർക്ക് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (GDRFA) കൈമാറിയത്.

GDRFA മേധാവി ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, അസി: ഡയറക്ടർ മേജർ ഉബൈദ് മുഹൈർ ബിൻ സുറൂർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പരിപാടിയിൽ സംബന്ധിച്ചു. 2023 ലെ ദുബായ് സർക്കാർ ജീവനക്കാരുടെ സന്തോഷ സൂചികയിൽ ഒന്നാം സ്ഥാനം നേടിയത്തിന്റെ ഭാഗമായി എല്ലാ ജീവനക്കാർക്കും ഹാപ്പിനെസ്സ് ബാഡ്ജുകൾ സമ്മാനിച്ചു.

എല്ലാ ജീവനക്കാരുടെയും പരിശ്രമങ്ങളെ ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പ്രശംസിച്ചു. ജീവനക്കാരുടെ സംഭവാനകളെ പിന്തുണക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായാ തൊഴിൽ അന്തരീക്ഷം പ്രത്സാഹിപ്പിക്കാൻ GDRFA പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!