യുഎഇയിലെ ചിലയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കുന്നതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു.
രാജ്യത്തിൻ്റെ വടക്കൻ ഭാഗത്ത് ആണ് ഉച്ചയ്ക്ക് ശേഷം ഇടിമിന്നൽ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ പ്രദേശത്തെ താമസക്കാരും യാത്രക്കാരും കനത്ത മഴയും ശക്തമായ കാറ്റും ഉൾപ്പെടെയുള്ള കഠിനമായ കാലാവസ്ഥയെ നേരിടാൻ തയ്യാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള ഏറ്റവും പുതിയ കാലാവസ്ഥ അപ്ഡേറ്റ് ചെയ്യുന്നതും ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതും നല്ലതാണെന്നും അധികൃതർ പറഞ്ഞു.
ഇന്നലെ ഞായറാഴ്ച യുഎഇയിലെ ചിലയിടങ്ങളിൽ ആലിപ്പഴത്തോടൊപ്പമുള്ള കനത്ത മഴ പെയ്തിരുന്നു.