ദുബായിൽ മഴവെള്ളം ഒഴുക്കിവിടാനുള്ള ശൃംഖല വികസിപ്പിക്കാനുള്ള സംയോജിത പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
ദുബായിലെ എല്ലാ പ്രദേശങ്ങളും ഉൾക്കൊള്ളുകയും പ്രതിദിനം 20 മില്യൺ ക്യുബിക് മീറ്ററിലധികം വെള്ളം ആഗിരണം ചെയ്യുകയും ചെയ്യുന്ന ഈ പദ്ധതി, ഈ മേഖലയിലെ മഴവെള്ളം ശേഖരിക്കുന്നതിനുള്ള ഏറ്റവും വലിയ ശൃംഖലയായിരിക്കും.
ഈ പദ്ധതി ദുബായിലെ മഴവെള്ളം ഒഴുക്കിവിടാനുള്ള ശേഷി 700 ശതമാനം വർധിപ്പിക്കുകയും ഭാവിയിലെ കാലാവസ്ഥാ വെല്ലുവിളികളെ നേരിടാനുള്ള സന്നദ്ധത വർദ്ധിപ്പിക്കുകയും ചെയ്യും. 2033-ഓടെ ഈ പദ്ധതി പൂർത്തിയാകുമെന്നാണ് കണക്കാക്കുന്നത്.