വേനൽക്കാലത്ത് നീണ്ട അവധിക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്ന പൗരന്മാരും പ്രവാസികളും പുറപ്പെടും മുമ്പ് വീടും വാഹനങ്ങളും സുരക്ഷിതമാക്കാൻ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് അബുദാബി പോലീസിൻ്റെ ജനറൽ കമാൻഡ് താമസക്കാരോട് ആവശ്യപ്പെട്ടു.
“സേഫ് സമ്മർ” കാമ്പെയ്നിനെക്കുറിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അബുദാബി പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. മോഷണ സാധ്യതയെ മുൻനിർത്തിയാണ് പോലീസ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.