യുഎഇയിൽ ഇന്ന് ജൂൺ 25 ചൊവ്വാഴ്‌ച ചിലപ്പോൾ പൊടി നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.പകൽസമയത്ത് ചില സമയങ്ങളിൽ പൊടികാറ്റിനും സാധ്യതയുണ്ട്. ചില ആന്തരിക പ്രദേശങ്ങളിലെ താപനില 49 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും പ്രതീക്ഷിക്കുന്നു.
അബുദാബിയിലും ദുബായിലും യഥാക്രമം 46 ഡിഗ്രി സെൽഷ്യസും 45 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.