നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന വെർച്വൽ ജീവനക്കാരിയെ കോടതികളി അവതരിപ്പിക്കാൻ യുഎഇ ജുഡീഷ്യൽ മേഖലയിൽ സംവിധാനങ്ങൾ ഒരുങ്ങുന്നു. ആയിഷ എന്നാണ് എ.ഐ ജീവനക്കാരിയുടെ പേര്. ഒരു വർഷം മുൻപ് ആയിഷയെ അവതരിപ്പിച്ചിരുന്നെങ്കിലും പ്രായോഗിക തലത്തിൽ ഇതിന്റെ ഉപയോഗം തുടങ്ങിയിരുന്നില്ല.
കോടതി കവാടത്തിലായിരിക്കും ആയിഷയെ സ്ഥാപിക്കുക. അപേക്ഷകൾ, ശബ്ദ,ചിത്ര ഉള്ളടക്കങ്ങൾ എന്നിവ തയ്യാറാക്കാനുള്ള ശേഷി എന്നിവ ആയിഷയ്ക്ക് ഉണ്ടാകും . പരാതികൾ കൃത്യമായി ജഡ്ജിമാരുടെ മുന്നിലെത്തിക്കാനും താമസം കൂടാതെ വിധി പുറപ്പെടുവിക്കുന്നതിനും ആയിഷയുടെ സഹായം ഉണ്ടാകും. ഇത് പരാതിക്കാർക്കും ആശ്വാസമായിരിക്കും.
ആയിഷയുടെ ഡാറ്റബേസിൽ ദശലക്ഷക്കണക്കിന് കേസുകളുണ്ട്. ആയിഷയുടെ സഹായത്തോടെ അഭിഭാഷകർക്ക് വിവിധ കേസ്സുകൾ വിശകലനം ചെയ്ത് അതിവേഗം കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ഇനി മുതൽ കഴിയും.