Search
Close this search box.

ഫുജൈറയിൽ വീടിന് തീപിടിച്ച് രണ്ട് എമിറാത്തി കുട്ടികൾക്ക് ദാരുണാന്ത്യം

Two Emirati children died in a house fire in Fujairah

ഫുജൈറയിലെ വീടിന് തീപിടിച്ച് രണ്ട്  എമിറാത്തി കുട്ടികൾ മരിച്ചു.  8 വയസ്സുള്ള ഒരു പെൺകുട്ടിയും, 7 വയസ്സുള്ള ഒരു ആൺകുട്ടിയുമാണ് മരിച്ചത്. ഫുജൈറയിലെ അൽ താവിയിൻ മേഖലയിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായതായി അധികൃതർക്ക് റിപ്പോർട്ട് ലഭിച്ചത്. ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം വീട്ടിലെത്തി തീയണയ്ക്കാൻ തുടങ്ങിയിരുന്നു.

അഞ്ചുവയസ്സുള്ള കുട്ടിയെ അധികൃതർക്ക് രക്ഷപ്പെടുത്താനായി, എന്നാൽ 8 വയസ്സുള്ള പെൺകുട്ടിയേയും 7 വയസ്സുള്ള ആൺകുട്ടിയേയും രക്ഷപ്പെടുത്താനായില്ല.

പരിക്കേറ്റവരെ ദിബ്ബ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തീപിടിത്തത്തിൻ്റെ കാരണം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!