ആകാശ എയർലൈൻ യുഎഇയിലേക്ക് കൂടി എത്തുന്നു. ജൂലൈ 11ന് അബുദാബിയിൽ നിന്ന് മുംബൈയിലേക്കാണ് ആദ്യ സർവീസ്.
മുംബൈയിൽ നിന്ന് വൈകിട്ട് 5.05ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം വൈകിട്ട് 6.50ന് അബുദാബിയിൽ എത്തും. തിരിച്ച് രാത്രി 8.05ന് പുറപ്പെട്ട് അർദ്ധരാത്രി ഒരു മണിക്ക് മുംബൈയിൽ ഇറങ്ങും. ദുബായ്, ഷാർജ തുടങ്ങി യുഎഇയിലെ മറ്റു എയർപോർട്ടുകളിൽനിന്നും ഇന്ത്യയിലെ വിവിധ സെക്‌ടറുകളിലേക്ക് സർവീസ് ആരംഭിക്കാനും ആകാശ എയർലൈൻസിന് പദ്ധതിയുണ്ട്. ആകാശ എയറിന്റെ നാലാമത്തെ രാജ്യാന്തര സർവീസ് ആയിരിക്കും അബുദാബിയിലേത്. ഖത്തറിലേക്കും ജിദ്ദയിലേക്കും റിയാദിലേക്കും നേരത്തെ സർവീസുകൾ ആരംഭിച്ചിരുന്നു.
വേനൽ അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് വർദ്ധനയും ടിക്കറ്റ് ലഭ്യമല്ലാത്ത പ്രശ്‌നവും മൂലം നാട്ടിലേക്കു പോകാൻ സാധിക്കാത്ത പ്രവാസി ഇന്ത്യക്കാർക്ക് ഈ പുതിയ സർവീസ് ആശ്വാസമാകുമെന്നാണ് കരുതുന്നത്.