ഡെങ്കിപ്പനിയുടെ പശ്ചാത്തലത്തിൽ ചൈനീസ്, ഇംഗ്ലീഷ്, അറബിക്, ഉർദു ഭാഷകൾക്ക് പുറമെയാണ് മലയാളത്തിലും വിഡിയോകൾ യുഎഇ ആരോഗ്യമന്ത്രാലയം പങ്കുവെച്ചിരിക്കുന്നത്.
വ്യവസായ മേഖലകളിലും നിർമ്മാണ സൈറ്റുകളിലും ഡെങ്കി പരത്തുന്ന കൊതുകുകളുടെ വ്യാപനം തടയാൻ പ്രതിരോധ നടപടി സ്വീകരിക്കണം എന്ന സന്ദേശമാണ് എക്‌സ് അക്കൗണ്ടിൽ വീഡിയോയിലൂടെ പങ്ക് വെച്ചിരിക്കുന്നത്.
പനിയുണ്ടെങ്കിൽ മതിയായ വിശ്രമവും, നന്നായി വെള്ളം കുടിക്കുകയും, വേദനസംഹാരിയായി പാരസിറ്റമോൾ ഉപയോഗിക്കുകയും വേണമെന്ന് സന്ദേശത്തിൽ പറയുന്നു.
ഇബുപ്രൊഫെൻ ആസ്പിരിൻ പോലുള്ള നോൺ-സ്റ്റെറോയിഡൽ ആന്റി ഇൻഫ്ലമറ്ററി മരുന്നുകൾ ഒഴിവാക്കണമെന്നും,എന്തെങ്കിലും ഗുരുതരമായ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും പറയുന്നു.
പനിയുണ്ടെങ്കിൽ നിങ്ങൾക്ക് സ്വീകരിക്കാവുന്ന ധാരാളം മുൻകരുതലുകളുണ്ട്. അവയെ അറിയാം#MoHAP_UAE#towards_a_healthy_and_safe_society#MosquitoesBites#MosquitoesCombat #DengueFever pic.twitter.com/hxolbjJavu
— وزارة الصحة ووقاية المجتمع – MOHAP UAE (@mohapuae) June 25, 2024