കാട്ടുപക്ഷികളുടെ മുട്ടകൾ ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന് അബുദാബി പരിസ്ഥിതി ഏജൻസി (EAD) നിവാസികൾക്ക് മുന്നറിയിപ്പ് നൽകി.
അബുദാബിയിലെ ചില ദ്വീപുകൾ വേനൽച്ചൂടിൽ ദേശാടനപ്പക്ഷികളുടെ സുപ്രധാന പ്രജനന കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ഇവയുടെ മുട്ട ശേഖരിക്കുന്നത് ഒഴിവാക്കണമെന്നും, ആരെങ്കിലും മുട്ട ശേഖരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അബുദാബി ഗവൺമെൻ്റിന്റെ 800555 എന്ന നമ്പറിൽ അറിയിക്കണമെന്നും X അക്കൗണ്ടിൽ EAD പോസ്റ്റ് ചെയ്ത അറിയിപ്പിൽ പറയുന്നു.
കാട്ടുപക്ഷികളെയും അവയുടെ കൂടുകളെയും വേട്ടയാടുന്നതും പിടിക്കുന്നതും ഉപദ്രവിക്കുന്നതും നിയമലംഘനമാണെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഈ നിയമം ലംഘിച്ചാൽ 2,000 ദിർഹം മുതൽ 20,000 ദിർഹം വരെ പിഴയും തടവും ലഭിക്കും.
جزر أبوظبي.. ملاذ آمن للطيور خلال أشهر الصيف
🕊️☀️لنتعاون معاً في حماية هذه الطيور الجميلة. 🚫 تجنبوا جمع البيض وأبلغوا عن أي نشاط من هذا القبيل لحكومة أبوظبي على الرقم 800555.
مسؤوليتنا كبيرة في حماية هذه الطيور الرائعة وضمان سلامتها 🌿 pic.twitter.com/eM5p2yg2Av
— The Environment Agency – Abu Dhabi (@EADTweets) June 25, 2024