Search
Close this search box.

കാളവണ്ടിയിൽ കയറി യാത്ര ചെയ്താലും ഇനി എയർ ഇന്ത്യ എക്‌സ്പ്രസിൽ കയറില്ല :യാത്രയിലുടനീളമുണ്ടായ ദുരവസ്ഥ പങ്കുവെച്ച് പൂനെ സ്വദേശി ആദിത്യ കൊണ്ടാവർ.

Even if you get on a bullock cart, you will not go to Air India anymore

”കാളവണ്ടിയിൽ കയറി യാത്ര ചെയ്താലും ഇനി എയർ ഇന്ത്യ എക്‌സ്പ്രസിൽ കയറില്ല”  യാത്രയിലുടനീളമുണ്ടായ ദുരവസ്ഥ പങ്കുവെച്ച് പൂനെ സ്വദേശി ആദിത്യ കൊണ്ടാവർ.

എയർ ഇന്ത്യ എക്‌സ്പ്രസിൽ കഴിഞ്ഞ ജൂൺ 24ന് ബെംഗളൂരുവിൽ നിന്നും പൂനെയിലേക്ക് നടത്തിയ യാത്രയിലെ അനുഭവമാണ് ആദിത്യ കൊണ്ടാവർ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്.

“ഇന്നലെ രാത്രി വളരെ വിലപ്പെട്ടൊരു പാഠം പഠിപ്പിച്ചതിന് നന്ദി, എല്ലാ ഗൗരവത്തോടെയും ഞാൻ പറയട്ടെ, ഇരട്ടി പണം കൊടുത്താലും ഇനി മറ്റൊരു വിമാനത്തിലെ യാത്ര ചെയ്യൂ…ഇനി കാളവണ്ടിയിൽ കയറി യാത്ര ചെയ്താലും എയർ ഇന്ത്യ എക്‌സ്പ്രസിൽ കയറില്ലെന്നും യാത്രയിലുടനീളം നിരവധി പ്രശ്‌നങ്ങളുണ്ടായെന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.

രാത്രി 9.50നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ രണ്ട് മണിക്കൂറിലേറെ വൈകി 12.20നാണ് വിമാനം പുറപ്പെട്ടത്. സീറ്റിലാകട്ടെ അഴുക്കും കറയും. ദുർഗന്ധവുമുണ്ടായിരുന്നു. കഷ്‌ടപ്പെട്ടാണ് യാത്ര ചെയ്‌തത്‌. വീട് എത്തിയപ്പോൾ പുലർച്ചെ മൂന്ന് മണിയായെന്നും അദ്ദേഹം പറഞ്ഞു.

”ടാറ്റ ഗ്രൂപ്പിനോടും അവരുടെ നേതാക്കളോടും എനിക്ക് വലിയ ബഹുമാനമുണ്ട്, അവരിൽ നിന്ന് ഞാൻ എപ്പോഴും പൂർണത പ്രതീക്ഷിക്കുന്നു, സത്യസന്ധമായി പറഞ്ഞാൽ ഈ യാത്ര ഒരു ദുരന്തമായി ” ഇങ്ങനെ പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിരിക്കുന്നത്.

സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി എയർ ഇന്ത്യ രംഗത്ത് എത്തിയിട്ടുണ്ട്. ഒരു പ്രത്യേക സാഹചര്യത്താലാണ് ബെംഗളൂരു-പൂനെ വിമാനം അന്ന് വൈകിയതെന്നും ഇനി സംഭവിക്കാതെ നോക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!