യുഎഇയിൽ ചൂട് കൂടുന്നു…ഇന്നലെ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് താപനില 50.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അൽ ഐനിലെ അസിമുളിൽ ഉച്ചയ്ക്ക് 2 മണിക്കാണ് 50.3°C രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ യുഎഇയിൽ രേഖപ്പെടുത്തിയതിൽ വെച്ച് ഉയർന്ന താപനിലയാണിത്.
ഏറ്റവും തീവ്രമായ വേനൽക്കാലം സാധാരണയായി ജൂലൈ പകുതി മുതൽ ആരംഭിച്ച് ഓഗസ്റ്റ് അവസാനം വരെ നീണ്ടുനിൽക്കും. ഉയർന്ന താപനിലയ്‌ക്കൊപ്പം, ഈർപ്പത്തിൻ്റെ അളവ് 90 ശതമാനമായി ഉയർന്നേക്കാം, പൊടിക്കാറ്റിനും സാധ്യതയുണ്ട്.