Search
Close this search box.

നിഷേധാത്മകമായ പെരുമാറ്റം : ഇൻഡസ്ട്രിയൽ ഏരിയകളിലെ തൊഴിലാളികൾക്ക് ബോധവത്കരണ കാമ്പെയിനുമായി ഷാർജ പോലീസ്

Negative behavior- Sharjah Police to educate workers in industrial areas

ഷാർജ സിറ്റി മുനിസിപ്പാലിറ്റി നഗരത്തിലെ ഇൻഡസ്ട്രിയൽ ഏരിയകളി “നിഷേധാത്മകമായ പെരുമാറ്റം” നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഒരു “തീവ്രമായ കാമ്പെയിൻ ” ആരംഭിച്ചു.

ഷാർജ പോലീസ്, ഷാർജ സിവിൽ ഡിഫൻസ്, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പ്ലാനിംഗ് ആൻഡ് സർവേ, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെൻ്റ് എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ചാണ് ഈ കാമ്പയിൻ നടക്കുന്നത്.

ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായും ശരിയായ ജോലിസ്ഥലത്തെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കുന്നതിനുമാണ് ഈ നീക്കം. ചില സുരക്ഷാ മുൻകരുതൽ നടപടികൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ നില ശരിയാക്കാനും ഈ കാമ്പയിൻ ലക്ഷ്യമിടുന്നു.

ഷാർജ ഇൻഡസ്ട്രിയൽ ഏരിയകളിൽ ഗ്യാസ് സിലിണ്ടറുകളുടെയും മറ്റ് ഉപകരണങ്ങളുടെയും സംഭരണ ​​രീതികൾ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധിക്കുന്ന ഒരു വീഡിയോയും മുനിസിപ്പാലിറ്റി പുറത്ത് വിട്ടിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!