ലഹരിവസ്തുക്കളുടെ വിപത്തുകളെക്കുറിച്ചും അവ തടയുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നതിനായി അബുദാബി പോലീസ് ഒരു സ്മാർട്ട് ബസ് പുറത്തിറക്കി.
ലോക ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ഇന്ന് ജൂൺ 26 നടന്ന ലോഞ്ചിൽ “എൻ്റെ കുടുംബമാണ് എൻ്റെ ഏറ്റവും വലിയ സമ്പത്ത്” എന്ന മുദ്രാവാക്യത്തോടെയാണ് ബോധവൽക്കരണം നടത്തുന്നത്.
അബുദാബിയിലെ ഫറാ സെൻട്രൽ സെൻ്ററിൽ പ്രദർശിപ്പിച്ച സ്മാർട്ട് ബസിൽ സ്‌മാർട്ട് സ്‌ക്രീനുകളും സിമുലേറ്ററുകളും വിആർ വെർച്വൽ ലേണിംഗ് ടെക്‌നോളജിയും മയക്കുമരുന്നിൻ്റെ ദൂഷ്യവശങ്ങൾ വിശദീകരിക്കുന്നുണ്ട്.
അബുദാബിയിൽ നടക്കുന്ന മയക്കുമരുന്ന് ബോധവത്കരണവുമായി ബന്ധപ്പെട്ട ശിൽപശാലകൾ, പ്രഭാഷണങ്ങൾ, ഇവൻ്റുകൾ, കോൺഫറൻസുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ബസിൽ ലഭിക്കും.