സൂര്യാഘാതമേൽക്കുമ്പോൾ പ്രാഥമിക ചികിത്സ : തൊഴിലാളികൾക്ക് പരിശീലനമൊരുക്കാൻ യുഎഇ ആരോഗ്യ മന്ത്രാലയം.

First aid after sunburn- UAE Ministry of Health to provide training to workers.

സൂര്യാഘാതമേൽക്കുമ്പോൾ ചെയ്യേണ്ട പ്രാഥമിക ചികിത്സ സംബന്ധിച്ച് തൊഴിലാളികൾക്ക് പരിശീലനമൊരുക്കുമെന്ന് യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. സഹപ്രവർത്തകർക്ക് ഹീറ്റ് സ്ട്രോക്കോ മറ്റ് അനുബന്ധ രോഗങ്ങളോ ബാധിച്ചാൽ അവരെ ആദ്യം പ്രതികരിക്കുന്നവരാക്കി മാറ്റുകയാണ് ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.

പദ്ധതിയിൽ 6,000 തൊഴിലാളികൾക്കാണ് മന്ത്രാലയം പ്രാഥമിക ചികിത്സ നടപടികൾ പഠിപ്പിക്കാൻ ലക്ഷ്യമിടുന്നത്. സൂര്യാഘാതമോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ശ്രദ്ധയിൽപെട്ടാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തുക.

വേനൽക്കാല രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ആരംഭിച്ച കാമ്പയിനിന്റെ്റെ പ്രഖ്യാപന ചടങ്ങിലാണ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്.

ജൂലൈ 1 മുതൽ, സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ഡോക്ടർമാരും വിദഗ്ധരും, ഷാർജയിലെ വർക്ക്സൈറ്റുകളും താമസസ്ഥലങ്ങളും സന്ദർശിച്ച് ചൂട് ക്ഷീണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കും. അൽ ദൈദ്, അൽ ഹംരിയ എന്നിവയുൾപ്പെടെ എമിറേറ്റിൻ്റെ മധ്യമേഖലയും കൽബ, ഖോർഫക്കൻ, ദിബ്ബ അൽ ഹിസ്ൻ തുടങ്ങിയ വടക്കുപടിഞ്ഞാറൻ പട്ടണങ്ങളും മറ്റ് പ്രദേശങ്ങളിലും ഈ കാമ്പയിൻ ഉണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!