രാജ്യത്തെ വിമാനത്താവളങ്ങളിലെ യാത്രക്കാർക്കുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ആൻഡ് ഫോറീനേഴ്സ് അഫയേഴ്സും ദുബായ് എയർപോർട്ടും തമ്മിൽ സഹകരണ കരാർ ഒപ്പുവച്ചു.
ദുബായ് ഇൻ്റർനാഷണൽ (DXB) ടെർമിനൽ 3 വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് സ്മാർട്ട് ഗേറ്റുകളിൽ ഇപ്പോൾ രജിസ്ട്രേഷൻ നില പരിശോധിക്കാനും കഴിയും
യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും ദുബായ് വിമാനത്താവളങ്ങളെ ലോകത്തെ മുൻനിര വ്യോമയാന കേന്ദ്രമായി മാറ്റുന്നതിനും ലക്ഷ്യമിട്ടാണ് കരാർ.
GDRFAദുബായുടെ ഓഫീസിൽ നടന്ന ചടങ്ങിൽ തലവൻ ലെഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാർറി യും ദുബായ് വിമാനത്താവളങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പോൾ ഗ്രിഫ്ത്ത്സും ചേർന്ന് കരാറിൽ ഒപ്പുവച്ചു.