ഓവർ സ്റ്റേ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന് ദുബായ് GDRFA

GDRFA has denied the 'UAE overstay announcement' doing the rounds on social media.

ദുബായിൽ ഓവർ സ്റ്റേ സംബന്ധിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ കിംവദന്തികളാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) അറിയിച്ചു.

ദുബായ് ഇമിഗ്രേഷൻ അവസാന ഓവർസ്റ്റേ പോളിസിയിൽ മാറ്റം പ്രഖ്യാപിച്ചതായും, വിസാ കാലാവധി കഴിഞ്ഞ് 5 ദിവസത്തിൽ കൂടുതൽ ദുബായിൽ നിൽക്കുന്നവരുടെ പേര് ബ്ലാക്ക്‌ലിസ്റ്റിൽ ചേർക്കുമെന്നും ഏതെങ്കിലും തൊഴിൽ വിസ പ്രോസസ്സ് ചെയ്യുന്നതിൽ നിന്ന് അവരെ വിലക്കുമെന്നും ആജീവനാന്ത വിലക്കോടെ നാടുകടത്തുകയും ചെയ്യുമെന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നത്.

ഈ വാർത്തകൾ വിശ്വസിക്കരുതെന്നും വിവരങ്ങൾക്ക് ഡയറക്ടറേറ്റിന്റെ ഔദ്യോഗിക ചാനലുകളെ ആശ്രയിക്കണമെന്നും ദുബായ് GDRFA  പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാവുന്നതുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!