ദുബായിൽ ഓവർ സ്റ്റേ സംബന്ധിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ കിംവദന്തികളാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) അറിയിച്ചു.
ദുബായ് ഇമിഗ്രേഷൻ അവസാന ഓവർസ്റ്റേ പോളിസിയിൽ മാറ്റം പ്രഖ്യാപിച്ചതായും, വിസാ കാലാവധി കഴിഞ്ഞ് 5 ദിവസത്തിൽ കൂടുതൽ ദുബായിൽ നിൽക്കുന്നവരുടെ പേര് ബ്ലാക്ക്ലിസ്റ്റിൽ ചേർക്കുമെന്നും ഏതെങ്കിലും തൊഴിൽ വിസ പ്രോസസ്സ് ചെയ്യുന്നതിൽ നിന്ന് അവരെ വിലക്കുമെന്നും ആജീവനാന്ത വിലക്കോടെ നാടുകടത്തുകയും ചെയ്യുമെന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നത്.
ഈ വാർത്തകൾ വിശ്വസിക്കരുതെന്നും വിവരങ്ങൾക്ക് ഡയറക്ടറേറ്റിന്റെ ഔദ്യോഗിക ചാനലുകളെ ആശ്രയിക്കണമെന്നും ദുബായ് GDRFA പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാവുന്നതുമാണ്.