വേനൽച്ചൂട് രൂക്ഷമായതോടെ യുഎഇയിലെ പള്ളികളിൽ നാളെ ജൂൺ 27 മുതൽ മുതൽ ഒക്ടോബർ വരെ ജുമുഅ ഖുതുബ 10 മിനിറ്റായി കുറയ്ക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻ്റ് അറിയിച്ചു. സാധാരണയായി ജുമുഅ ഖുതുബ പ്രസംഗകനെ ആശ്രയിച്ച് 10 മുതൽ 20 മിനിറ്റ് വരെ എടുക്കാറുള്ളത്.
പള്ളികൾ വേഗത്തിൽ നിറയുന്നതിനാൽ നിരവധി പേർക്ക് കടുത്ത വെയിലിൽ മുറ്റത്ത് നമസ്‍കാരം നടത്തേണ്ടിവരുന്നു. ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ നിന്ന് വിശ്വാസികളെ സംരക്ഷിക്കുന്നതാണ് ഈ നീക്കം.