അബുദാബിയിലെ ഡെലിവറി റൈഡർമാർക്ക് അബുദാബിയിലെ ഷോപ്പിംഗ് മാളുകളിൽ വിശ്രമകേന്ദ്രങ്ങൾ നൽകുമെന്ന് അബുദാബി മുനിസിപ്പാലിറ്റി ആൻ്റ് ട്രാൻസ്‌പോർട്ട് വകുപ്പ് അറിയിച്ചു. കത്തുന്ന വേനൽക്കാലത്ത് ഡെലിവറി ഡ്രൈവർമാരുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
ഇരിപ്പിടങ്ങൾ, വാട്ടർ കൂളറുകൾ, മൊബൈൽ ഫോൺ ചാർജിംഗ് സ്റ്റേഷനുകൾ എന്നിവ നൽകുകയും, വിശ്രമ സ്ഥലങ്ങൾ ഡെലിവറി തൊഴിലാളികൾക്ക് സാധാരണ പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് പോയിൻ്റുകൾക്ക് സമീപം സ്ഥാപിക്കുന്നതിലൂടെ എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതുമാണ്.