ഇന്ത്യയും ദക്ഷിണാഫ്രിക്കയും ടി20 ലോകകപ്പ് ഫൈനൽ : ദുബായിലെ വിവിധയിടങ്ങളിൽ ബിഗ്‌സ്‌ക്രീനിൽ കാണാം.

India vs South Africa T20 World Cup Final- Watched on Big Screen at various locations in Dubai.

ഇന്ന് ജൂൺ 29 ശനിയാഴ്ച വൈകിട്ട് യുഎഇ സമയം വൈകീട്ട് 6.30 ന് നടക്കുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും ടി20 ലോകകപ്പ് ഫൈനൽതമ്മിലുള്ള മത്സരം ആവേശമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് പ്രേമികള്‍.

Roxy Cinemas : ഫൈനല്‍ പോരാട്ടം ദുബായിലെ റോക്‌സി സിനിമാസിലെ ബിഗ് സ്‌ക്രീനില്‍ വച്ച് കാണാന്‍ അധികൃതര്‍ അവസരമൊരുക്കിയിട്ടുണ്ട്. 40 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ സ്‌ക്രീനാണ് റോക്‌സി സിനിമാസിലേത്. റോക്‌സി സിനിമാസിന്റെ ദി ബീച്ച് ജെബിആര്‍, സിറ്റി വാക്ക്, അല്‍ ഖവാനീജ് വാക്ക് ബ്രാഞ്ചുകളിലാണ് മത്സരത്തിന്റെ ലൈവ് പ്രദര്‍ശനം. ബുക്കിംഗിനും വിവരങ്ങള്‍ക്കും വെബ്‌സൈറ്റ് അല്ലെങ്കില്‍ Roxy Cinemas app സന്ദര്‍ശിക്കാം.

Mahi Cafe : അല്‍ നഹ്ദയിലെ മഹി കഫേ (Mahi Cafe)യിലും വിശാലമായ ലോഞ്ചില്‍ 185 ഇഞ്ച് വലിയ സ്‌ക്രീനും ഒന്നിലധികം എല്‍ഇഡി സ്‌ക്രീനുകളും കളി കാണാനായി സജ്ജീകരിച്ചിട്ടുണ്ട്. അതിമനോഹരമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ചിക്കന്‍ ഷവര്‍മ കുല്‍ച്ച, സോര്‍ ഡഫ് നാച്ചോസ്, മഷ്‌റൂം ബക്ലാവ, അവോക്കാഡോ ദഹി പുരി തുടങ്ങിയ കൊതിയൂറും വിഭവങ്ങളാണ് ഇവിടത്തെ സവിശേഷത. കുറഞ്ഞ 100 ദിർഹമെങ്കിലും ഇവിടെ ചെലവഴിക്കണം.

The Stables : ഷെയ്ഖ് സായിദ് റോഡിന് തൊട്ടുപിന്നില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേബിള്‍സിലും മത്സരം ആസ്വദിക്കാം.

പ്രീമിയം അനുഭവം വേണ്ടവര്‍ക്ക്, സ്റ്റേബിള്‍സ് രണ്ട് എക്‌സ്‌ക്ലൂസീവ് വിഐപി ഏരിയകള്‍ ഒരുക്കിയിട്ടുണ്ട്. ഓരോന്നിനും 12 അതിഥികളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഒരാള്‍ക്ക് 200 ദിര്‍ഹം എന്ന നിരക്കില്‍, കുറഞ്ഞത് ആറ് പേര്‍ക്കു വേണ്ടി ബുക്കിംഗ് ചെയ്യാന്‍ താല്‍പര്യമുള്ളവരെ ഉദ്ദേശിച്ചുള്ളതാണിത്.

TJ’s ലും 99 ദിര്‍ഹം നല്‍കി ടിക്കറ്റെടുത്താല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മത്സരം കാണുകയും മറ്റ് ഓഫറുകള്‍ക്കൊപ്പം ഒരു പിസ്സയും ബര്‍ഗറും ആസ്വദിക്കുകയും ചെയ്യാം.

The Huddle : ദുബായിലെ ഒരു ജനപ്രിയ സ്പോര്‍ട്സ് ബാറായ ഹഡില്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ലോകകപ്പ് ഫൈനല്‍ കാണാന്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!