അജ്മാനിൽ അനധികൃതമായി മാലിന്യം നിക്ഷേപിച്ച കുറ്റത്തിന് കമ്പനിക്ക് 20,000 ദിർഹം പിഴ.
പൊതുമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിനാണ് സ്ഥാപനത്തിനെതിരെ അജ്മാൻ മുനിസിപ്പാലിറ്റി അധികൃതർ 20,000 ദിർഹം പിഴ ചുമത്തിയത്.
പൊതു മാലിന്യങ്ങളും നിർമ്മാണ സാമഗ്രികളും അടക്കമുള്ള വസ്തുക്കളാണ് നിശ്ചിത സ്ഥലത്തല്ലാതെ നിക്ഷേപിച്ചത്. മാലിന്യമെത്തിക്കാൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിനും എമിറേറ്റിനെ ആരോഗ്യപൂർണ്ണവും ശുചിത്വപൂർണ്ണവുമാക്കി നിലനിർത്തുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് ശക്തമായ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.