അജ്മാനിലെ റിംഗ് റോഡ്,കോളേജ് സ്ട്രീറ്റ്, ഇമാം അൽ-ഷാഫിഈ സ്ട്രീറ്റ് എന്നീ മൂന്ന് റോഡുകളിൽ ഇന്ന് ജൂൺ 29 ശനിയാഴ്ച മുതൽ പണമടച്ചുള്ള പാർക്കിംഗ് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പരിമിതമായ പാർക്കിംഗ് സ്ഥലങ്ങൾ നിയന്ത്രിക്കുന്നതിനും സ്പോട്ടുകളുടെ അനിയന്ത്രിതമായ ഉപയോഗം തടയുന്നതിനുമായാണ് ഈ പ്രധാന റോഡുകളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
അൽ സഫീർ മാൾ, അൽ ഇത്തിഹാദ് മസ്ജിദ് എന്നിങ്ങനെ നിരവധി പ്രശസ്തമായ ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെ നിരവധി താമസക്കാർ പതിവായി വരുന്ന സ്ഥലങ്ങളിലേക്കാണ് ഈ റോഡുകൾ വരുന്നത്.
Residents and visitors of Ajman, please be informed that parking fees will be implemented on College Street and Ajman Ring Road starting from Saturday, June 29, 2024. Our aim is to regulate parking and ensure the prevention of random use of parking spaces.#بلدية_عجمان pic.twitter.com/JvHNGdkL3K
— بلدية عجمان (@AjmanMun) June 28, 2024