ഷാർജയുടെ മെഗാ സമ്മർ സെയിൽ നാളെ ജൂലൈ 1 മുതൽ ആരംഭിക്കും .ഉത്പന്നങ്ങൾക്ക് 25 മുതൽ 75 ശതമാനം ഡിസ്കൗണ്ടുകളും 30 ലക്ഷം ദിർഹമിൻ്റെ റാഫിൾ ഡ്രോ സമ്മാനങ്ങളുമാണ് ഇത്തവണ സന്ദർശകരെ കാത്തിരിക്കുന്നത്.
ഷാർജ ടൂറിസം വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഷോപ്പിങ് മഹോത്സവത്തിലൂടെ ജി.സി.സിയിലുടനീളമുള്ള സന്ദർശകരെയാണ് ലക്ഷ്യമിടുന്നത്.എമിറേറ്റിലെ എല്ലാ ഷോപ്പിങ് മാളുകളിലും ഡിസ്കൗണ്ട് ലഭിക്കുമെന്ന് ഷാർജ സമ്മർ പ്രമോഷൻസ് വക്താവ് ആയിഷ സാലിഹ് പറഞ്ഞു.
സമ്മർ സെയിലിന്റെ അവസാന രണ്ടാഴ്ചയായ ആഗസ്റ്റ് 19 മുതൽ സെപ്റ്റംബർ ഒന്നുവരെ 80 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
സമ്മർ സെയിലിന്റെ അവസാന ദിനങ്ങളിൽ സ്കൂൾ കുട്ടികൾക്ക് ബാഗുകളും സ്റ്റേഷനറി ഉത്പന്നങ്ങളും വിതരണം ചെയ്യും. ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ ഒന്ന് വരെ നീണ്ടു നിൽക്കുന്ന പ്രമോഷനിൽ 20 ദിവസം
ഇടവിട്ട് റാഫിൾ ഡ്രോ നറുക്കെടുപ്പ് നടത്തും. 200 ദിർഹമിൻ്റെ സാധനങ്ങൾ വാങ്ങിയാൽ ലഭിക്കുന്ന കൂപ്പ
ണുകളിലൂടെ സന്ദർശകർക്ക് റാഫിൾ ഡ്രോയിൽ പങ്കെടുക്കാം. 100ലധികം വിജയികൾക്ക് സമ്മാനങ്ങൾ
വിതരണം ചെയ്യും.