യുഎഇയിൽ 2024 ജൂലൈ മാസത്തിലെ ഇന്ധനവിലകൾ പ്രഖ്യാപിച്ചു.
ജൂലൈ മാസത്തിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് ജൂൺ മാസത്തിൽ 2.99 ദിർഹമായിരിക്കും. ജൂൺ മാസത്തിൽ ഇതിന് 3.14 ദിർഹമായിരുന്നു. ജൂലൈ മാസത്തിൽ 15 ഫിൽസിന്റെ കുറവുണ്ടാകും.
സ്പെഷ്യൽ 95 ന് ജൂലൈ മാസത്തിൽ 2.88 ദിർഹമായിരിക്കും. ജൂൺ മാസത്തിൽ ഇതിന് 3.02 ദിർഹമായിരുന്നു. ജൂലൈ മാസത്തിൽ 14 ഫിൽസിന്റെ കുറവുണ്ടാകും.
ഇ-പ്ലസ് കാറ്റഗറി പെട്രോൾ ലിറ്ററിന് ജൂലൈ മാസത്തിൽ 2.80 ദിർഹമായിരിക്കും. ജൂൺ മാസത്തിൽ ഇതിന് 2.95 ദിർഹം ആയിരുന്നു. ജൂലൈ മാസത്തിൽ 15 ഫിൽസിന്റെ കുറവുണ്ടാകും.
ഡീസൽ ലിറ്ററിന് ജൂലൈ മാസത്തിൽ 2.89 ദിർഹമായിരിക്കും. ജൂൺ മാസത്തിൽ ഇതിന് 2.88 ദിർഹമായിരുന്നു. ജൂലൈ മാസത്തിൽ ഒരു ഫിൽസ് കൂടും.